എംബിറ്റ്സ് ദിനം ആചരിച്ചു
1593124
Saturday, September 20, 2025 4:48 AM IST
കോതമംഗലം: മാർത്തോമ്മ ചെറിയപള്ളിയുടെ കീഴിലുള്ള എംബിറ്റ്സ് എൻജിനീയറിംഗ് ആൻഡ് പോളിടെക്നിക് കോളജുകളുടെ 16-ാമത് വാർഷികം - എംബിറ്റ്സ് ദിനം ആചരിച്ചു. ഏലിയാസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത വാർഷികം ഉദ്ഘാടനം ചെയ്തു. മാർത്തോമ്മ ചെറിയ പള്ളി വികാരി ഫാ. ജോസ് മാത്യു തച്ചേത്തുകുടി അധ്യക്ഷത വഹിച്ചു. പാഠ്യ പഠ്യേതര രംഗത്ത് മികവ് പുലർത്തിയ അധ്യാപകരെയും വിദ്യാർഥികളെയും അനുമോദിച്ചു.
സാങ്കേതിക സർവകലാശാല മികച്ച പ്രോഗ്രാം ഓഫീസർ അവാർഡ് നേടിയ എൻജിനീയറിംഗ് കോളജ് പ്രോഗ്രാം ഓഫീസർ ഷിജു രാമചന്ദ്രൻ, ഓൾ ഇന്ത്യ ട്രെയിനിംഗ് ആൻഡ് പ്ലേസ്മെന്റ് ഓഫീസേഴ്സ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ജെന്റി ജോയി, ഐഇഇഇ സീനിയർ ഗ്രേഡ് ആയി തെരഞ്ഞെടുക്കപ്പെട്ട ഡോ. സി.എസ്. സജിൻ,
പിഎച്ച്ഡി കരസ്ഥമാക്കിയ ഡോ. തോമസ് ജോർജ്, ഡോ. എം.എം. ഷിജി, ഡോ പി. റിനി വർഗീസ് എന്നീ അധ്യാപകർ, എൻഎസ്എസ് നാഷണൽ ക്യാമ്പിൽ കേരളത്തെ പ്രതിനിധീകരിച്ച വിദ്യാർഥികളായ ഷെഫിൻ ബി. ചെറിയാൻ, സംഗീത എസ്. കുമാർ, ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ കേരളത്തിനായി പങ്കെടുത്ത ജസ്റ്റോ ജസ്റ്റിൻ പള്ളിക്കുന്നേൽ എന്നിവരെയും, പാഠ്യരംഗത്ത് മികവ് പുലർത്തിയ വിദ്യാർഥികളെയും, കോളജിൽ 10 വർഷം പൂർത്തീകരിച്ച ജീവനക്കാരെയും ആദരിച്ചു.
ഡയറക്ടർ ഡോ. ഷാജൻ കുര്യാക്കോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ, കോളജ് സെക്രട്ടറി ബിനോയ് മണ്ണഞ്ചേരി, ചെയർമാൻ മാത്യു എം. കുന്നശേരി, ട്രഷറർ ബിനു കെ. വർഗീസ്, മാർത്തോമ്മ ചെറിയപള്ളി ട്രസ്റ്റി എബി വർഗീസ്, എംബിഎംഎം അസോസിയേഷൻ സെക്രട്ടറി സലിം ചെറിയാൻ, മാർ ബേസിൽ സ്കൂൾ മാനേജർ പൗലോസ് കെ. മാത്യു, എൻജിനീയറിംഗ് കോളജ് പ്രിൻസിപ്പൽ ഡോ. തോമസ് ജോർജ്, പോളി ടെക്നിക് കോളജ് പ്രിൻസിപ്പൽ പ്രഫ. പോൾസൺ പീറ്റർ എന്നിവർ പ്രസംഗിച്ചു.