ലൈഫ് ഭവനങ്ങളുടെ താക്കോല്‍ദാനം ഇന്ന്
1593120
Saturday, September 20, 2025 4:34 AM IST
കോതമംഗലം: വാരപ്പെട്ടി പഞ്ചായത്ത് അങ്കണത്തില്‍ സ്ഥാപിച്ച ഗാന്ധി പ്രതിമയുടെ അനാച്ഛാദനവും ലൈഫ് ഭവനങ്ങളുടെ താക്കോല്‍ദാനവും ഇന്ന് നടക്കും. രാവിലെ 11ന് ഗാന്ധി പ്രതിമ അനാച്ഛാദനവും ലൈഫ് ഭവനങ്ങള്‍ക്കുള്ള ആദ്യഗഡു ചെക്ക് വിതരണവും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നിര്‍വഹിക്കും.
എന്‍എസ്എസ് കരയോഗം ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ലൈഫ് വീടുകളുടെ താക്കോല്‍ദാനവും, അതിദരിദ്രക്കര്ക്കുള്ള പദ്ധതി പൂര്ത്തകരിച്ചതിന്റെ പ്രഖ്യാപനവും ഡീന്‍ കുര്യാക്കോസ് എംപി നിര്‍വഹിക്കും. ആന്റണി ജോൺ എംഎൽഎ അധ്യക്ഷത വഹിക്കും.
അങ്കണവാടി ജീവനക്കാര്‍, ആശ പ്രവര്‍ത്തകര്‍, മുന്‍ ജനപ്രതിനിധികള്‍, ഹരിതകര്‍മ സേനാംഗങ്ങള്‍, വിവിധ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച വിശിഷ്ട വ്യക്തികള്‍ എന്നിവരെ ചടങ്ങിൽ ആദരിക്കും.