കാവുംപടി റോഡിലേക്കുള്ള ഗതാഗതത്തിന് നിയന്ത്രണം
1593123
Saturday, September 20, 2025 4:48 AM IST
മൂവാറ്റുപുഴ: കച്ചേരിത്താഴത്ത് കാന നിര്‍മാണത്തിന്റെ ഭാഗമായി കാവുംപടി റോഡിലേക്കുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. കച്ചേരിത്താഴത്തുനിന്നും കാവുംപടി റോഡിലേക്കുള്ള പ്രവേശനത്തിലാണ് കാന നിർമാണത്തിനായി റോഡ് കുഴിക്കുന്നത്.
ജോലികള്‍ ആരംഭിച്ചതോടെ കാവുംപടി റോഡിലേക്കുള്ള പ്രവേശനത്തിനും, കാവുംപടി റോഡില്‍നിന്നും കച്ചേരിത്താഴത്തേക്കുള്ള പ്രവേശനത്തിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.