മത്സ്യബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു
1592969
Friday, September 19, 2025 10:21 PM IST
ചെറായി: കടലിൽ മത്സ്യബന്ധനത്തിനിടെ വള്ളത്തിൽ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകര കുളത്തൂർ സ്വദേശി പുതുവൽ പുരയിടത്തിൽ പെർലിക് മകൻ അജിൻ ബോസാ(42)ണ് മരിച്ചത്.
18ന് പുലർച്ചെ ഒന്നരയോടെ മുനമ്പം ഭാഗത്ത് പടിഞ്ഞാറാണ് സംഭവം. കൂടെ ഉണ്ടായിരുന്നവർ തീരത്ത് എത്തിച്ചു. കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചാണ് മരണം സ്ഥിരീകരിച്ചത്. ഫോർട്ട് കൊച്ചി ഹോസ്റ്റൽ പോലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾ വിട്ടുകൊടുത്തു.