തയ്യൽ കട ഉടമ സ്ഥാപനത്തിലെ ശുചിമുറിയിൽ മരിച്ചനിലയിൽ
1592967
Friday, September 19, 2025 10:21 PM IST
കാലടി: കാഞ്ഞൂർ പാറപ്പുറത്ത് തയ്യൽ കട ഉടമയെ സ്ഥാപനത്തിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പാറപ്പുറം സ്വദേശി ചെല്ലപ്പനെ (64) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വൈകുന്നേരമായിയിട്ടും കട തുറക്കാത്തതിനെ തുടർന്ന് നാട്ടുകാർ എത്തി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. കാലടി പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷംബന്ധുക്കൾക്ക് വിട്ടുനൽകും.