വയോധികനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി
1592968
Friday, September 19, 2025 10:21 PM IST
ചെറായി: വയോധികനെ വീടിനടുത്തുള്ള പഞ്ചായത്ത് കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. എടവനക്കാട് ഇല്ലത്തുപടി പടിഞ്ഞാറ് തൈപ്പറമ്പിൽ ശേഖരന്റെ മകൻ തമ്പി (68) ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. വീട്ടുകാരും നാട്ടുകാരും ചേർന്ന് ഉടൻ കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടതിനു ശേഷം സംസ്കരിച്ചു.