പി.പി. തങ്കച്ചൻ അനുസ്മരണം
1593112
Saturday, September 20, 2025 4:25 AM IST
അങ്കമാലി: പി.പി . തങ്കച്ചന്റെ നിര്യാണത്തില്‍ അങ്കമാലി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുശോചന സമ്മേളനം നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ആന്റു മാവേലി അധ്യക്ഷത വഹിച്ചു.
ബെന്നി ബഹനാന് എംപി, മുന്‍ എംഎല്‍എ പി.ജെ. ജോയി, അങ്കമാലി മുനിസിപ്പല്‍ ചെയര്മാന് ഷിയോ പോള്‍, അകപ്പറമ്പ് കത്തീഡ്രല്‍ വികാരി ഫാ. ഗീവര്‍ഗീസ് അരീയ്ക്കല്‍, ആര്‍എസ്പി ജില്ലാ സെക്രട്ടറി ജോര്‍ജ് സ്റ്റീഫന്‍, മുന്‍ മുനിസിപ്പല്‍ ചെയര്മാന്മാരായ മാത്യു തോമസ്, കെ. കുട്ടപ്പന്, നഗരസഭ പ്രതിപക്ഷ പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് ടി.വൈ. ഏല്യാസ് തുടങ്ങിയവർ പ്രസംഗിച്ചു.