മൂവാറ്റുപുഴ റിവര്‍ ടൂറിസം ഫെസ്റ്റ്
1593125
Saturday, September 20, 2025 4:48 AM IST
മൂവാറ്റുപുഴ: ലോക ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി മൂവാറ്റുപുഴ ടൂറിസം ഡെവലപ്പ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (എംടിഡിസിഎസ്)യും മൂവാറ്റുപുഴ നിര്‍മല കോളജ് ടൂറിസം വിഭാഗവും ചേര്‍ന്ന് 26 മുതല്‍ 28 വരെ ത്രിവേണി സംഗമം വാക്ക്വേയില് മൂവാറ്റുപുഴ റിവര്‍ ടൂറിസം ഫെസ്റ്റ് നടത്തും.
ഫെസ്റ്റിന്റെ സംഘാടക സമിതി രൂപീകരണ യോഗവും ലോഗോ പ്രകാശനവും ഇന്ന് വൈകുന്നേരം നാലിന് മൂവാറ്റുപുഴ ഗ്രാന്‍ഡ് സെന്റര്‍ മാളില്‍ നടക്കുമെന്ന് എംടിഡിസിഎസ് പ്രസിഡന്റ് എല്‍ദോ ബാബു വട്ടക്കാവന്, മൂവാറ്റുപുഴ നിര്‍മല കോളജ് ടൂറിസം വിഭാഗം മേധാവി പി.എസ്. സബിത എന്നിവര്‍ അറിയിച്ചു.