ഫോർട്ട് കൊച്ചിയിലെ റിസോർട്ടിൽ തീപിടിത്തം
1593115
Saturday, September 20, 2025 4:34 AM IST
ഫോര്‍ട്ട്കൊച്ചി: കസ്റ്റംസ് ജെട്ടിക്ക് സമീപം ടൂറിസ്റ്റ് റിസോര്‍ട്ടിലെ വേസ്റ്റ് വാട്ടര്‍ ട്രീറ്റ്മെന്റ് പ്ളാന്റ് കെട്ടിടത്തില്‍ തീ പിടിത്തം. ഹോട്ടല്‍ ഫോര്‍ട്ട് ഹൗസിലെ ഓല മേഞ്ഞ കെട്ടിട ഭാഗത്താണ് തീപിടിച്ചത്. തീ ആളി പടര്‍ന്നത് പരിഭ്രാന്തി പരത്തി. ഇന്നലെ വൈകിട്ട് 5.15ഓടെയാണ് സംഭവം.
മട്ടാഞ്ചേരിയില്‍ നിന്നെത്തിയ അഗ്നി ശമനസേനയുടെ രണ്ട് യൂണിറ്റ് ഒരു മണിക്കൂര്‍ നേരത്തേ പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. സംഭവസമയത്ത് ഈ ഭാഗത്ത് ടൂറിസ്റ്റുകള്‍ ഇല്ലാതിരുന്നതിനാലും സമീപ കെട്ടിടങ്ങളിലേക്ക് തീ പടരാതെ നിയന്ത്രണ വിധേയമാക്കിയതിനാലും വലിയ അപകടമാണ് ഒഴിവായത്.
സ്റ്റേഷന് ഓഫീസര്‍ എസ്.സുരേഷ്, സീനിയര്‍ ഫയര്‍ ആൻഡ് റസ്ക്യൂ ഓഫീസര്‍ സുഭാഷ്, ഫയര്മാന്മാരായ ബിനോയ് മാര്ട്ടിന്, എം.മനു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഫയര്‍ഫോഴ്സ് അധികൃതര്‍ അറിയിച്ചു.