മദര്‍ ഏലീശ്വ: വരാപ്പുഴ സെന്റ് ജോസഫ്സ് കോണ്‍വെന്റില്‍ സിമ്പോസിയം 21ന്
1593110
Saturday, September 20, 2025 4:25 AM IST
വരാപ്പുഴ: മദര്‍ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി വരാപ്പുഴ സെന്റ് ജോസഫ്സ് കോണ്‍വെന്റില്‍ 21ന് ഉച്ചയ്ക്ക് 2.30ന് മദര്‍ ഏലീശ്വ സിമ്പോസിയം നടക്കും. ഡോ. ചാള്‍സ് ഡയസ് ഉദ്ഘാടനം നിര്‍വഹിക്കും. മഞ്ഞുമ്മല്‍ പ്രൊവിന്‍ഷ്യാള്‍ ഡോ. അഗസ്റ്റിന് മുല്ലൂര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. സിടിസി സുപ്പീരിയര്‍ ജനറല്‍ മദര്‍ ഷഹീല അധ്യക്ഷത വഹിക്കും.
സ്ത്രീ പത്തൊന്‍പതാം നൂറ്റാണ്ടിലെ സാംസ്കാരിക സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലത്തില്‍ - എന്ന വിഷയത്തില്‍ ഡോ. ജെ. ദേവികയും (പ്രഫ. സെന്റര്‍ ഫോര്‍ ഡവലപ്പ്മെന്റ് സ്റ്റഡീസ്, തിരുവനന്തപുരം, ചരിത്രകാരി), സ്ത്രീ വിദ്യാഭ്യാസം 19-ാം നൂറ്റാണ്ടില്‍ - എന്ന വിഷയത്തില്‍ ഡോ. വിനില്‍ പോള്‍ (അസി. പ്രഫ., എഴുത്തുകാരന്),
സ്ത്രീ സന്യാസം ഭാരതത്തില്‍ - എന്ന വിഷയത്തില്‍ ഡോ. എസ്.ജെ. ബെന്നി ചിറമ്മേല്‍ (ഡയറക്ടര്‍, കോട്ടപ്പുറം എഡ്യൂക്കേഷന്‍ കമ്മീഷന്), ധന്യ മദര്‍ ഏലീശ്വ: ചരിത്രം രചിച്ച സന്യാസിനി - എന്ന വിഷയത്തില്‍ സിസ്റ്റര്‍ ഡോ. സൂസി കിണറ്റിങ്കലും പ്രബന്ധം അവതരിപ്പിക്കും. ജീവനാദം ചീഫ് എഡിറ്റര്‍ ജെക്കോബി ജോര്‍ജ് പ്രസംഗിക്കും.