തിരുമാറാടി പഞ്ചായത്തിനു മുന്നിൽ യുഡിഎഫ് അംഗങ്ങൾ പ്രതിഷേധിച്ചു
1593121
Saturday, September 20, 2025 4:34 AM IST
തിരുമാറാടി: തിരുമാറാടി പഞ്ചായത്തിലെ മൂന്നാം വാർഡിൽ പാറമടയ്ക്ക് അനുമതി നൽകിയതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് ഓഫീസിനു മുന്നിൽ യുഡിഎഫ് അംഗങ്ങൾ പ്രതിഷേധ സമരം നടത്തി.
പഞ്ചായത്തിലെ മൂന്നാം വാർഡിലെ റോൺകോ ഗ്രാനൈറ്റ്സിന് പഞ്ചായത്ത് സെക്രട്ടറി ലൈസൻസ് നൽകിയതിൽ പ്രതിഷേധിച്ചാണ് യുഡിഎഫ് പാർലമെന്ററി പാർട്ടിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തിയത്.
വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ അനിത ബേബി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം നെവിൻ ജോർജ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ സുനി ജോൺസൺ, എം.സി. അജി, ആതിര സുമേഷ്, വാസസ്ഥല സംരക്ഷണ സമിതി ഭാരവാഹികളായ ടി.പി. ജോൺ,
പി.സി. ജോളി, ജോൺസൺ അരീത്തടത്തിൽ പ്രകൃതി സംരക്ഷണ സമിതിയിൽ നിന്നും ജോയ് പടിഞ്ഞാറേടത്ത്, ജോൺസൺ നെടുംതടത്തിൽ, മണ്ഡലം മല സംരക്ഷണ സമിതി പ്രതിനിധി പി.ടി. സജീവൻ എന്നിവർ പ്രസംഗിച്ചു.