വാഹനാപകടത്തിൽ പരിക്കേറ്റ മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ മരിച്ചു
1592966
Friday, September 19, 2025 10:21 PM IST
വാഴക്കുളം: സ്കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന് മരിച്ചു. മഞ്ഞള്ളൂര്‍ വടകോട് മറ്റത്തിനാനിക്കല്‍ മാത്യുവിന്റെ മകന് കിരണ്‍(32) ആണ് മരിച്ചത്.
കഴിഞ്ഞ 12ന് തൊടുപുഴ ധന്വന്തരി കവലയിലായിരുന്നു അപകടം. ഇയാൾ ഓടിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണംവിട്ട് വഴിയോരത്ത് ഇടിക്കുകയായിരുന്നു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
സംസ്കാരം ഇന്ന് 11ന് വടകോട് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. മാതാവ് ഷൈനി.ഭാര്യ ജെംസി ജോണി(നഴ്സ് സൗദി) കുറിച്ചിത്താനം പഴയമാക്കല് കുടുംബാംഗം.