പറവൂർ ഡോൺ ബോസ്കോ ആശുപത്രി 30-ാം വാർഷികവും നഴ്സിംഗ് സ്കൂൾ രജത ജൂബിലിയും
1593113
Saturday, September 20, 2025 4:34 AM IST
പറവൂർ: പറവൂർ ഡോൺബോസ്കോ ആശുപത്രിയുടെ മുപ്പതാം വാർഷികവും ഡോൺ ബോസ്കോ നഴ്സിംഗ് സ്കൂളിന്റെ രജത ജൂബിലിയും 22ഉം 23ഉം ബാച്ച് നേഴ്സിംഗ് വിദ്യാർഥികളുടെ ബിരുദദാനവും ഇന്ന് വൈകിട്ട് 4.30ന് ആശുപത്രി ആശുപത്രി അങ്കണത്തിൽ നടത്തും.
ഡോൺ ബോസ്കോ ചാരിറ്റബിൾ ട്രസ്റ്റിന്റെ ചെയർമാനും കോട്ടപ്പുറം രൂപതാ മെത്രാനുമായ ഡോ. അംബ്രോസ് പുത്തൻവീട്ടിൽ സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം നിർവഹിക്കും. ഡോൺ ബോസ്കോ ആശുപത്രി സ്ഥാപനങ്ങളുടെ സ്ഥാപകൻ ആർച്ച് ബിഷപ്പ് എമിരിറ്റസ് ഡോ. ഫ്രാൻസിസ് കല്ലറക്കൽ,
ബിഷപ് ഡോ. ജോസഫ് കാരിക്കശേരി, മുനിസിപ്പൽ ചെയർപേഴ്സൺ ബീന ശശിധരൻ, സിനി ആർട്ടിസ്റ്റ് വിനോദ് കെടാമംഗലം, ട്രെയിൻഡ് നേഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് പ്രഫ. രേണു സൂസൻ തോമസ്, മുൻ എംപി കെ.പി. ധനപാലൻ, മുൻമന്ത്രി എസ്. ശർമ, ഡോൺ ബോസ്കോ ചാരിറ്റബിൾ ട്രസ്റ്റിന്റെയും സ്ഥാപനങ്ങളുടെയും ഡയറക്ടർ ഫാ. ക്ലോഡിംഗ് ബിവേര എന്നിവർ പ്രസംഗിക്കും.