ലോറിയിടിച്ച് പത്ര ഏജന്റിന് പരിക്ക്
1593106
Saturday, September 20, 2025 4:25 AM IST
മരട്: പത്രവിതരണത്തിനിടെ ടോറസ് ലോറിയിടിച്ച് പത്ര ഏജന്റിന് ഗുരുതര പരിക്കേറ്റു. മരട് അയിനി റോഡ് പഞ്ചരവള്ളി വീട്ടിൽ പി.എൽ. രവി(66)യ്ക്കാണ് ഇന്നലെ രാവിലെ ഏഴിനുണ്ടായ അപകടത്തിൽ പരിക്കേറ്റത്. സൈക്കിളിൽ പത്രവിതരണം നടത്തുന്നതിനിടെയായിരുന്നു അപകടം. ബൈക്ക് യാത്രക്കാരായ രണ്ടുപേർക്കും അപകടത്തിൽ പരിക്കേറ്റു.
വലതുകാലിന് ഗുരുതര പരിക്കേറ്റ രവിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പോലീസ് കേസെടുത്തു.