കളഞ്ഞുകിട്ടിയ സ്വർണം ഉടമയെ തിരികെ ഏല്പിച്ചു
1593109
Saturday, September 20, 2025 4:25 AM IST
അങ്കമാലി: കെഎസ്ആർടിസി ബസ്റ്റാൻഡിൽനിന്നും കളഞ്ഞുകിട്ടിയ സ്വർണ പാദസരം ഉടമയെ കണ്ടെത്തി തിരികെയേല്പിച്ചു. ശുചീകരണ ജോലിക്കിടയിൽ റോസിക്കാണ് പാദസരം കിട്ടിയത്.
സ്വർണം കളഞ്ഞുകിട്ടിയ വിവരം റോസിയിൽ നിന്നറിഞ്ഞ ചിലർ സോഷ്യൽ മീഡിയ വഴി നടത്തിയ ശ്രമഫലമായി ഉടമയെ കണ്ടെത്തി. തുടർന്ന് സ്റ്റാൻഡിൽ വച്ചു തന്നെ ഉടമയായ സ്മിതക്ക് റോസി പാദസരം കൈമാറി.