പോലീസിനെ ആക്രമിച്ചു രക്ഷപ്പെട്ട കഞ്ചാവ് പ്രതി ബംഗ്ലാ അതിര്‍ത്തിയില്‍ പിടിയില്‍
1593117
Saturday, September 20, 2025 4:34 AM IST
കൊച്ചി: പോലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട കഞ്ചാവ് കേസ് പ്രതിയെ ബംഗ്ലാദേശ് അതിര്‍ത്തില്‍ നിന്നു പിടികൂടി. പശ്ചിമബംഗാള്‍ ഉത്തര്‍ബിനാജ്പൂര്‍ സ്വദേശി തന്‍വീര്‍ ആലം (32) ആണ് എറണാകുളം നോര്‍ത്ത് പോലീസിന്റെ പിടിയിലായത്. 2024 സെപ്റ്റംബര്‍ 19ന് 2.5 കിലോഗ്രാം കഞ്ചാവുമായി കലൂര്‍ ഭാഗത്തെ ലോഡ്ജില്‍ നിന്നു ഇയാളെ പിടികൂടിയ ഡാന്‍സാഫ് സംഘത്തെ ആക്രമിച്ച് രക്ഷപ്പെടുകയായിരുന്നു.
കഴിഞ്ഞ ഒരു വര്‍ഷക്കാലത്തെ നിരീക്ഷണത്തിന് ശേഷമാണ് എറണാകുളം നോര്‍ത്ത് പോലീസ് സംഘം ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്നു പ്രതിയെ പിടികൂടിയത്. നോര്‍ത്ത് എസ്ഐ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കേരളത്തിലെത്തിച്ച പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.