ആത്മാഭിമാന സംഗമം നടത്തി
1593128
Saturday, September 20, 2025 4:48 AM IST
മൂവാറ്റുപുഴ: കെഎസ്കെടിയു ആവോലി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്ഷേമ പെന്ഷന്, ലൈഫ് ഗുണഭോക്താക്കളുടെ ആത്മാഭിമാന സംഗമം നടത്തി. സിപിഎം ഏരിയ സെക്രട്ടറി അനീഷ് എം. മാത്യു ഉദ്ഘാടനം ചെയ്തു.
വില്ലേജ് പ്രസിഡന്റ് വിജയ വിജയന് അധ്യക്ഷത വഹിച്ചു. കെഎസ്കെടിയു ഏരിയ പ്രസിഡന്റ് ടി.എന്‍. മോഹനന്, സിപിഎം ലോക്കല്‍ സെക്രട്ടറി സി.കെ. സോമന്, കെഎസ്കെടിയു വില്ലേജ് സെക്രട്ടറി ടി.പി. സൈജു, കെ.പി. പരീത് എന്നിവര്‍ പ്രസംഗിച്ചു.