നിർത്തിവച്ച കിൻഫ്ര ജലവിതരണ പദ്ധതി: യോഗം ഉടനെന്ന് മന്ത്രി
1593105
Saturday, September 20, 2025 4:25 AM IST
ആലുവ: തർക്കത്തെ തുടർന്ന് നിർത്തിവച്ച കിൻഫ്ര ജലവിതരണ പദ്ധതി പുനരാരംഭിക്കാൻ യോഗം ഉടൻ വിളിച്ചു ചേർക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. ആലുവ എംഎൽഎ അൻവർ സാദത്ത് ഉന്നയിച്ച സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി.
കിൻഫ്ര പദ്ധതി പൂർത്തിയാകുന്ന മുറക്കുമാത്രമേ തോട്ടുമുഖം-മണലിമുക്ക് റോഡ് പുനർനിർമാണം നടക്കുകയുള്ളൂവെന്നും മന്ത്രി അറിയിച്ചു.
ആലുവ നിയോജക മണ്ഡലത്തിൽ ചെറുതും വലുതുമായ 12 റോഡുകൾ ബിഎംബിസി നിലവാരത്തിൽ പുനരുദ്ധരിക്കണമെന്നാവശ്യപ്പെട്ടാണ് സബ്മിഷൻ കൊണ്ടുവന്നത്.