ജിംസ് 21-ാമത് ബാച്ച് ഉദ്ഘാടനം ചെയ്തു
Thursday, July 24, 2025 2:08 AM IST
കൊച്ചി: ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രല്‍ മാനേജ്മെന്റ് സ്റ്റഡീസ് (ജിംസ്) 21ാമത് ബാച്ചിന്റെ ഉദ്ഘാടനം പാടിവട്ടം അസീസിയ കണ്വന്ഷന് സെന്ററില്‍ നടന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മുന്‍ അധ്യക്ഷന്‍ ടി.പി. ശ്രീനിവാസന് നിർവഹിച്ചു.
ജിംസ് സിഇഒ എസ്.എസ്. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. ചടങ്ങിനോടനുബന്ധിച്ച് എല്എസ്സി എഡ്യുക്കേഷന്‍ ഇനിഷ്യേറ്റീവ്സ് ഹെഡ് പ്രഫ. എസ്. ഗണേശന്, ജിംസ് സിഒഒ മാത്യു ഏബ്രഹാം എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു.
ഡബ്ല്യുയുസി ഡയറക്ടര്‍ ജനനി രാമനാഥന്, ജിംസ് ഡയറക്ടര്‍ റിനി ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് ജിംസിന്റെ പത്താം വാര്‍ഷികാഘോഷ പരിപാടികളോടനുബന്ധിച്ച് പാനല്‍ ചര്‍ച്ചയും നടന്നു. കൊച്ചി മുന്‍ ചീഫ് കസ്റ്റംസ് കമ്മീഷണര്‍ ഡോ. കെ.എന്‍. രാഘവന് നേതൃത്വം നല്കി. മേജര്‍ ജനറല്‍ ജേക്കബ് തരകന്, ഹരിപ്രിയ ഉമാദേവന് തുടങ്ങിയവരും പങ്കെടുത്തു.