കുഫോസ് ഡീനായി ഡോ. ബാബനെ നാമനിർദേശം ചെയ്തു
Thursday, July 24, 2025 2:08 AM IST
തിരുവനന്തപുരം: കേരള ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് സർവകലാശാലയുടെ (കുഫോസ്) ഡീനായി ഡോ. ബാബൻ ഇംഗോളയെ ഗവർണർ രാജേന്ദ്ര അർലേക്കർ നാമനിർദേശം ചെയ്തു.
ഗോവ സിഎസ്ഐആർ ദേശീയ സമുദ്രശാസ്ത്ര ഗവേഷണകേന്ദ്രത്തിലെ ബയോളജി വിഭാഗം തലവനാണ് ഡോ. ബാബൻ ഇംഗോള.