‘ഹാപ്പി അവേഴ്സ്’; ഉച്ചയ്ക്കുശേഷം സപ്ലൈകോയില്‍ വിലക്കുറവ്
Thursday, July 24, 2025 2:08 AM IST
കൊച്ചി: ഓണത്തിനു മുന്നോടിയായി സപ്ലൈകോ വില്പനശാലകളില് ഉത്പന്നങ്ങള്‍ക്കു വിലക്കുറവ്. ‘ഹാപ്പി അവേഴ്സ്’ എന്നപേരില്‍ 31 വരെ ഉച്ചകഴിഞ്ഞ് രണ്ടുമുതല്‍ നാലുവരെയാണ് തെരഞ്ഞെടുത്ത സബ്സിഡി ഇതര ഭക്ഷ്യവസ്തുക്കള്‍ക്ക് വിലക്കുറവ് നല്‍കുന്നത്.
സപ്ലൈകോയില്‍ സാധാരണ ലഭിക്കുന്ന വിലക്കുറവിനേക്കാള്‍ പത്തു ശതമാനം വരെ വിലക്കുറവ് വിവിധ ഉത്പന്നങ്ങള്‍ക്കു ലഭിക്കും. അരി, എണ്ണ, സോപ്പ്, ശര്‍ക്കര, ആട്ട, റവ, മൈദ, ഡിറ്റര്‍ജന്റുകള്‍, ടൂത്ത് പേസ്റ്റ്, സാനിറ്ററി നാപ്കിന് തുടങ്ങിയവയ്ക്ക് അധിക വിലക്കുറവുണ്ട്.