ലയൺസ് ഡിസ്ട്രിക്ട് 318 സി സ്ഥാനാരോഹണം
Thursday, July 24, 2025 2:08 AM IST
അങ്കമാലി: ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 സിയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവനപദ്ധതികളുടെ ഉദ്ഘാടനവും 26ന് ഉച്ചകഴിഞ്ഞ് മൂന്നിന് അങ്കമാലി കറുകുറ്റി അഡ്ലക്സ് ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ നടക്കും.
ലയൺസ് ഇന്റർനാഷണൽ വൈസ് പ്രസിഡന്റ് ഡോ. മനോജ് ഷാ മുഖ്യാതിഥിയായിരിക്കും. കേരള മൾട്ടിപ്പിൾ കൗൺസിൽ ചെയർപേഴ്സൺ രാജൻ എൻ. നമ്പൂതിരി, ഏരിയ ലീഡർ വി. അമർനാഥ് തുടങ്ങിയവർ പങ്കെടുക്കും.
എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ 179 ലയൺസ് ക്ലബ്ബുകളിൽനിന്നായി 4000 ത്തോളം പ്രതിനിധികൾ പങ്കെടുക്കുമെന്ന് ഡിസ്ട്രിക്ട് ഗവർണർ കെ.ബി. ഷൈൻകുമാർ, ജനറൽ കൺവീനർ ജോസഫ് മംഗലി, മീഡിയ സെക്രട്ടറി കുമ്പളം രവി എന്നിവർ അറിയിച്ചു.