ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്
1578569
Thursday, July 24, 2025 11:21 PM IST
കടനാട്: ലയണ്‍സ് ക്ലബ് ഓഫ് കൊല്ലപ്പള്ളിയുടെ നേതൃത്വത്തില്‍ കടനാട് സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കൻഡറി സ്കൂളില്‍ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തപ്പെട്ടു. സ്കൂള്‍ മാനേജര്‍ ഫാ. ജോസഫ് പാനാമ്പുഴ ഉദ്ഘാടനം നിര്‍വഹിച്ചു. ഹെഡ്മാസ്റ്റര് വി.ജെ. അജി അധ്യക്ഷത വഹിച്ചു.
ലയണ്‍സ് ജില്ലാ ചീഫ് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടം, ലയണ്‍സ് ക്ലബ് പ്രസിഡന്റ് ലോയിഡ് ജോസഫ്, പിടിഎ പ്രസിഡന്റ് ജയ്മോന് സെബാസ്റ്റ്യന്‍ നടുവിലെക്കുറ്റ്, എംപിടിഎ പ്രസിഡന്റ് ഡെയ്സി ജിബു, ബിനു വള്ളോംപുരയിടം, ജാന്‍സി തോട്ടക്കര, റോയി ഫ്രാന്‍സിസ്, ടോമി സി. ഏബ്രഹാം, കെ.സി സെബാസ്റ്റ്യന്‍, സിബി ആന്റണി തെക്കേടത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു. പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയിലെ സീനിയര്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ. എയ്ഞ്ചല്‍ തോമസ് ബോധവത്കരണ ക്ലാസ് നയിച്ചു.