പാലാ പഴയ ബസ് സ്റ്റാഡിനു മുമ്പിലെ സ്റ്റോപ്പില്‍ യാത്രക്കാര്‍ക്ക് ദുരിതം; വെയിറ്റിംഗ് ഷെഡ് ഇല്ല
1578580
Thursday, July 24, 2025 11:21 PM IST
പാലാ: തിരക്കേറിയ പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡിനു മുന്‍വശത്തെ ബസ് സ്റ്റോപ്പില്‍ യാത്രക്കാര്‍ക്ക് ദുരിതം. വെയിറ്റിംഗ് ഷെഡ് ഇല്ലാത്തതിനാല്‍ യാത്രക്കാര്‍ മഴയും വെയിലുമേറ്റ് നില്‍ക്കേണ്ട അവസ്ഥയാണുള്ളത്. വിദ്യാര്‍ഥികളും സിവില്‍ സ്റ്റേഷന് ഉള്‍പ്പെടെയുള്ള വിവിധ സര്‍ക്കാര്‍ സ്ഥാപങ്ങളില്‍ എത്തുന്ന പൊതുജനങ്ങളും ജീവനക്കാരും ഈരാറ്റുപേട്ട, തൊടുപുഴ ഭാഗത്തേക്കും കിഴക്കന്‍ മലയോര മേഖലകളിലേക്കും യാത്ര ചെയ്യേണ്ടവര്‍ക്കു ദുരിതപൂര്‍ണമായ സാഹചര്യമാണ് ഇപ്പോഴുള്ളത്.
ഇവിടെ ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കുമെന്ന് പല തവണ പ്രഖ്യാപിച്ചിട്ടും നടപ്പിലാക്കിയില്ല. മൂന്നുവര്‍ഷം മുന്‍പ് വരെ ഇവിടെ ബസ് സ്റ്റോപ്പ് ഇല്ലായിരുന്നു. ജനറല്‍ ആശുപത്രി ജംഗ്ഷന് കഴിഞ്ഞാല്‍ ളാലം പാലം ജംഗ്ഷനിലായിരുന്നു ബസ് റ്റോപ്പ് ഉണ്ടായിരുന്നത്. യാത്രക്കാരുടെ സൗകര്യാര്‍ഥം ബസ് കാത്തിരിപ്പു കേന്ദ്രം സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി.