ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
1578763
Friday, July 25, 2025 7:13 AM IST
കോട്ടയം: എക്സൈസ് റേഞ്ച് ടീം ഈരയിൽക്കടവ് ബൈപാസ് റോഡിൽ നടത്തിയ പരിശോധനയിൽ ഹാഷിഷ് ഓയിലുമായി രണ്ടു യുവാക്കൾ അറസ്റ്റിലായി.
എക്സൈസ് ഇൻസ്പെക്ടർ ഫിലിപ് തോമസിന്റെ നേതൃത്വത്തിൽ പട്രോളിംഗിനിടെ സംശയകരമായ സാഹചര്യത്തിൽ കണ്ട യുവാക്കളെ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ രണ്ടു ഗ്രാം ഹാഷിഷ് ഓയിൽ, ഒസിബി പേപ്പർ എന്നിവ കണ്ടെടുത്തു.
മൂലേടം വെടുകയിൽ വി. അർജുൻ, തൊണ്ടിൽകരോട്ട് അനൂപ് കുമാർ എന്നിവരാണ് അറസ്റ്റിലായത്. എറണാകുളത്തുനിന്നാണ് ഇവർ ഹാഷിഷ് എത്തിച്ചത്. മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്തുന്നതിന് ഊർജിത അന്വേഷണം നടന്നുവരികയാണ്.