നിവേദനം നല്കി
1578531
Thursday, July 24, 2025 7:29 AM IST
കുറുപ്പന്തറ: തോട്ടുവാ മുതല്‍ കല്ലറ പുത്തന്‍പള്ളി കവല വരെയുള്ള റോഡില്‍ പലയിടത്തും വന്‍ കുഴികള്‍ രൂപപ്പെട്ട് അപകടസാധ്യത നിലനില്‍ക്കുകയാണെന്നും റോഡിലെ കുഴികളടച്ചു ഗതാഗതയോഗ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടും മാഞ്ഞൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ കടുത്തുരുത്തി പിഡബ്ല്യുഡി എഎക്സ്ഇക്ക് നിവേദനം നല്കി. കുറുപ്പന്തറ കടവു ഭാഗത്ത് വാഹനങ്ങള്‍ ദിശതെറ്റി തോട്ടില്‍ വീഴാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും നിവേദനത്തിലുണ്ട്.