റബര്‍ ഡീലേഴ്സ് അസോസിയേഷന് കുടുംബസംഗമം ഹൃദ്യമായി
1578297
Wednesday, July 23, 2025 11:20 PM IST
പാലാ: മീനച്ചില്‍ താലൂക്ക് റബര്‍ ഡീലേഴ്സ് 40-ാമത് പൊതുയോഗവും കുടുംബസംഗമവും പാലാ ചെത്തിമറ്റത്തുള്ള റോട്ടറി ക്ലബ്ബില്‍ നടത്തി. പ്രസിഡന്റ് ജോര്‍ജ് വാലി സമ്മേളനം ഉദ്ഘാടനം ചെയ്തു. അസോസിയേഷന് പ്രസിഡന്റ് സോജന് തറപ്പേല്‍ അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി താലൂക്ക് പ്രസിഡന്റ് സിനോള്‍ തോമസ്, ജോസുകുട്ടി പൂവേലില്‍, പി.എം. മാത്യു ചോലിക്കര, ഗില്‍ബി നെച്ചിക്കാട്ട്, സുരിന്‍ പൂവത്തിങ്കല്‍, വി.എ. സിബി, ബിജു പി. തോമസ് പ്രസംഗിച്ചു. എന്നിവര്‍ പ്രസംഗിച്ചു.
കുടുംബ സംഗമത്തില്‍ അംഗങ്ങളും കുടുംബാംഗങ്ങളും ചേര്‍ന്ന് കലാപരിപാടികള്‍ അവതരിപ്പിക്കുകയും വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു. തുടര്‍ന്ന് എം.ഒ. ദേവസ്യ മറ്റത്തിലിന്റെ സ്മരണാര്‍ഥം ദേവസ്യാച്ചന് മറ്റത്തില്‍ ഏര്‍പ്പെടുത്തിയ കാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. സമ്മേളനത്തിൽ മുതിർന്ന വ്യാപാരികളെ ആദരിച്ചു.