ഫ്രാന്‍സിസ്കന്‍ അല്മായ സഭ രൂപത സമ്മേളനവും അനുസ്മരണവും
1578298
Wednesday, July 23, 2025 11:20 PM IST
പാലാ: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് ഫ്രാന്‍സിസ്കന്‍ അല്മായ സഭയുടെ വിവിധ യൂണിറ്റ്, റീജന്‍, രൂപതാസമിതികളുടെ ആഭിമുഖ്യത്തില്‍ അല്‍ഫോന്‍സ തീര്‍ഥാടനവും രൂപത സമ്മേളനവും ഇന്നു നടത്തും. പാലാ രൂപത സെക്രട്ടറി, ഫോര്‍മേറ്റര്‍ എന്നീ നിലകളില്‍ സേവനം ചെയ്ത റോസിലിന് കെ. ജോര്‍ജ് കുരുവിനാകുന്നേലിന്റെ ഏഴാമത് ചരമവാര്‍ഷിക അനുസ്മരണവും ഇതോടനുബന്ധിച്ചു നടത്തപ്പെടും.
ഇന്നു രാവിലെ പത്തിന് ഇടമറ്റം സെന്റ് മൈക്കിള്‍സ് പള്ളിയിൽ വിശുദ്ധ കുര്‍ബാന. തുടര്‍ന്ന് രൂപത സമ്മേളനവും അനുസ്മരണയോഗവും നടക്കും. ഉച്ചകഴിഞ്ഞ് 1.30ന് ഭരണങ്ങാനം അസീസി ആശ്രമ ദേവാലയത്തില്‍നിന്ന് അല്‍ഫോന്‍സ തീര്‍ഥാടന കേന്ദ്രത്തിലേക്ക് ജപമാലറാലി ഉണ്ടായിരിക്കും.
എസ്എഫ്ഒ പാലാ രൂപത പ്രസിഡന്റ് സോജന് മാത്യുവിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ ഫാ. മൈക്കിള്‍ പറുശേരില്, ഫാ. ആന്റണി വെച്ചൂര്‍, ഫാ. മാത്യു കിഴക്കേഅരഞ്ഞാണി പുത്തന്‍പുര, ഫാ. മനോജ് പൂത്തോട്ടാല്‍, ടോമി സേവ്യര്‍ തെക്കേല്‍, റ്റിസി രാജു കടലംകാട്ട് എന്നിവര്‍ പ്രസംഗിക്കും.