കോണത്താറ്റ് പാലം: ഐഎന്‍ടിയുസി രണ്ടാം ഘട്ട സമരത്തിന്
1578757
Friday, July 25, 2025 7:13 AM IST
കോട്ടയം: കുമരകം കോണത്താറ്റ് പാലം പണി ഉടന്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് ഐഎന്‍ടിയുസി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രണ്ടാം ഘട്ട സമരം ആരംഭിക്കാന്‍ തീരുമാനിച്ചു.
ലോംഗ് മാര്‍ച്ചുകളും ധര്‍ണയും നടത്തിയ ഒന്നാം ഘട്ട സമരത്തെത്തുടര്‍ന്ന് ഉടന്‍ പണി പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയെങ്കിലും മാസങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു തീരുമാനവും ഉണ്ടാകാത്തതുകൊണ്ടാണ് തുടര്‍സമരം ആരംഭിക്കുന്നത്.
വേമ്പനാട്ട് കായലിന് ആഴം കൂട്ടി ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലെ വെള്ളക്കെട്ട് ഒഴിവാക്കി ജനങ്ങളുടെ ദുരിതത്തിനു പരിഹാരം ഉണ്ടാക്കണമെന്ന ആവശ്യംകൂടി ഉന്നയിച്ചാണ് രണ്ടാം ഘട്ട സമരം. സമര പരിപാടികള്‍ ചര്‍ച്ച ചെയ്യുന്നതിന് അടിയന്തര ജില്ലാ കമ്മിറ്റി ചേരുമെന്ന് ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് അറിയിച്ചു.