റോട്ടറി പ്രസ്ഥാനത്തിന്റെ സേവനം മഹത്തരം: ജോബ് മൈക്കിള്‍ എംഎൽഎ
1578533
Thursday, July 24, 2025 7:29 AM IST
ചങ്ങനാശേരി: പോളിയോ ഉന്മൂലനം ചെയ്യുന്നതിലും വികലാംഗ ക്ഷേമരംഗത്തും വികസനരംഗത്തും സ്ത്രീശക്തീകരണ രംഗത്തും റോട്ടറി പ്രസ്ഥാനങ്ങള്‍ ചെയ്യുന്ന സേവനങ്ങള്‍ മഹത്തരമാണെന്ന് ജോബ് മൈക്കിള്‍ എംഎല്‍എ.
ചങ്ങനാശേരി ടൗണ്‍ റോട്ടറി ക്ലബ്ബിന്റെ സാമൂഹിക ക്ഷേമപദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ബോബന് ടി. തെക്കേല്‍ അധ്യക്ഷത വഹിച്ചു. എന്‍എസ്എസ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ജി. പ്രമോദ് മുഖ്യാതിഥിയായിരുന്നു. റോട്ടറി അസി. ഗവര്‍ണര്‍ മാത്യു ഡൊമിനിക് മുഖ്യപ്രഭാഷണം നടത്തി.
മനോജ് കുമാര്‍, ടെനി ജോയ്, രമേശ്കുമാര്‍, തോമസ് മാത്യു, ബിനോദ് അഞ്ചില്‍, ഡോ. ജിജി ബോബന്, ബിന്ദുമനോജ്, വിധു രമേശ്, ജോസ് കുമ്പക്കാട്, സാജു പൊട്ടുകളം, ജിഷ ടെനി, ജിനി ആന്റണി എന്നിവര്‍ പ്രസംഗിച്ചു.