പാലാ സെന്റ് തോമസ് കോളജില്‍ ആര് സോഫ്റ്റ്വേര്‍ പരിശീലനം
1578288
Wednesday, July 23, 2025 11:20 PM IST
പാലാ: സെന്റ് തോമസ് ഓട്ടോണമസ് കോളജില്‍ ബയോസ്റ്റാറ്റിസ്റ്റിക്സ് വിഭാഗം ഡേറ്റാ അനാലിസിസിലും സ്റ്റാറ്റിസ്റ്റിക്കല്‍ മോഡലിംഗിലും വിദ്യാര്‍ഥികള്‍ക്ക് പ്രായോഗിക പരിചയം നല്കുന്നതിനു വേണ്ടി ആര് സോഫ്റ്റ്വേറിലെ തീവ്ര പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു. എംഎസ്സി ബയോസ്റ്റാറ്റിസ്റ്റിക്സ്, എംകോം, ബികോം വിദ്യാര്‍ഥികളാണ് ഇത്തവണ പരിശീലനത്തില്‍ പങ്കെടുത്തത്.
ഓട്ടോണമസ് കോളജിന്റെ പുതുക്കിയ സിലബസ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന് ലേണിംഗ്, ബിഗ് ഡാറ്റ, ക്ലൗഡ് കംപ്യൂട്ടിംഗ് തുടങ്ങിയ ഏറ്റവും പുതിയ സാങ്കേതിക പ്രവണതകള്‍ക്ക് ഊന്നല്‍ നല്‍കുന്നുണ്ട്. ഇതിന്റെ ഭാഗമായി പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് അധിക നൈപുണ്യങ്ങള്‍ നേടുന്നതിനായി സര്‍ട്ടിഫിക്കറ്റ് കോഴ്സുകളും ഹ്രസ്വകാല പരിശീലന പരിപാടികളും കോളജ് ഒരുക്കുന്നുണ്ട്.ആദ്യഘട്ട പരിശീലന സെഷനുകള്‍ക്ക് കുഫോസില്നിന്നുള്ള സി.എസ്. അങ്കിത, ഐഐടി ഇന്‍ഡോറില്‍നിന്നുള്ള ഡോ. സ്വരൂപ് ജോര്‍ജി സക്കറിയ എന്നിവരാണ് നേതൃത്വം നല്‍കുന്നത്.
പരിശീലന പരിപാടികളിലൂടെ വിദ്യാര്‍ഥികള്‍ക്ക് ഗവേഷണത്തിലും ഡേറ്റാ സയന്‍സ്, ക്ലിനിക്കല്‍ ട്രയല്‍ മോഡലിംഗ്, ഫിനാന്‍സ്, മാര്‍ക്കറ്റിംഗ് തുടങ്ങിയ വിവിധ മേഖലകളില്‍ മികച്ച തൊഴിലവസരങ്ങള്‍ നേടാന്‍ സഹായകമാകും. ആധുനിക സാങ്കേതികവിദ്യകളില്‍ പരിശീലനം ലഭിക്കുന്നത് വിദ്യാര്‍ഥികളുടെ കരിയറിന് പുതിയ ദിശാബോധം നല്‍കുകയും ആഗോളതലത്തില്‍ മത്സരക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യും.
പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസ്, വൈസ് പ്രിന്‍സിപ്പല്‍ വ. ഡോ. സാല്‍വില്‍ കെ. തോമസ് കാപ്പിലിപ്പറമ്പില്‍, ബര്‍സാര്‍ ഫാ. മാത്യു ആലപ്പാട്ടുമേടയില്‍, ബയോസ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മേധാവി മീനു ടോം, കോ-ഓര്‍ഡിനേറ്റര്‍ എം.എസ്. അനീന എന്നിവരും നേതൃത്വം നല്കി.