ഉഴവൂർ വിജയന്റെ ഓർമകൾ പുതുക്കി പാർട്ടി പ്രവർത്തകരും സുഹൃത്തുകളും
1578304
Wednesday, July 23, 2025 11:20 PM IST
കുറവിലങ്ങാട്: വാക്കുകളിൽ നർമം ചാലിച്ച് ജനസഹസ്രങ്ങളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഉഴവൂർ വിജയന്റെ ഓർമകൾ പുതുക്കി പാർട്ടി പ്രവർത്തകരും സുഹൃത്തുകളും. ഉഴവൂർ വിജയൻ അനുസ്മരണ സമ്മേളനവും വിദ്യാഭ്യാസ അവാർഡ് വിതരണവും വിജയന്റെ വസതിയിൽ നടത്തി.
സ്മൃതി മണ്ഡപത്തിൽ മന്ത്രി എ.കെ. ശശീന്ദ്രൻ, എൻസിപി പ്രസിഡന്റ് തോമസ് കെ. തോമസ് എന്നിവർ പുഷ്പാർച്ചന നടത്തി. കെ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. തോമസ് കെ. തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. വിവിധ പരീക്ഷകളിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ വിദ്യാർഥികൾക്ക് മന്ത്രി എ. കെ ശശീന്ദ്രൻ അവാർഡ് വിതരണം ചെയ്തു.
മോൻസ് ജോസഫ് എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ, ജില്ലാ പഞ്ചായത്തംഗം പി.എം. മാത്യു, സണ്ണി തോമസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ്, രമേശ് ബാബു, രാജൻ മാസ്റ്റർ, ലതിക സുഭാഷ്, മാത്യൂസ് ജോർജ്, കെ.ആർ രാജൻ, സുഭാഷ് പുഞ്ചക്കോട്ടിൽ എന്നിവർ പ്രസംഗിച്ചു.