പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് പൊളിച്ച റോഡുകള്‍ പുനര്‍നിര്‍മിക്കണം: കേരള കോണ്‍ഗ്രസ്
1578535
Thursday, July 24, 2025 7:29 AM IST
ചങ്ങനാശേരി: ജൽജീവന്‍, അമൃത് പദ്ധതികളില്‍ ഉള്‍പ്പെടുത്തി പൈപ്പ് സ്ഥാപിക്കുന്നതിനായി പൊളിച്ച ചങ്ങനാശേരി നിയോജക മണ്ഡലത്തിലെ വിവിധ റോഡുകള്‍ പുനര്‍നിര്‍മിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് കേരള കോണ്‍ഗ്രസ് ചങ്ങനാശേരി നിയോജക മണ്ഡലം ഉന്നതാധികാര സമിതിയോഗം വിലയിരുത്തി. വിവിധ പഞ്ചായത്തുകളിലെയും നഗരസഭയിലേയും റോഡുകള്‍ പൂര്‍വസ്ഥിതിയില്‍ എത്തിക്കാത്തതുമൂലം കാല്നടപ്പും വാഹനസഞ്ചാരവും അതീവ ദുരിതമാണ്.
റോഡുകള്‍ അടിയന്തരമായി പുനര്‍നിര്‍മിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് യോഗം മുന്നറിയിപ്പുനല്‍കി. നിയോജകമണ്ഡലം ആക്ടിംഗ് പ്രസിഡന്റ് ജോസഫ് തോമസ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ഉന്നതാധികാര സമിതി അംഗം വി.ജെ. ലാലി ഉദ്ഘാടനം ചെയ്തു. സി.ഡി. വത്സപ്പന്‍, ചെറിയാന് ചാക്കോ, ജോര്‍ജുകുട്ടി മാപ്പിളശേരി, സിബിച്ചന് ചാമക്കാല, കെ.എ. തോമസ്, വര്‍ഗീസ് വാരിക്കാടന്‍, മുകുന്ദന് രാജു, കുഞ്ഞ് കൈതമറ്റം, ജോഷി കുറുക്കന്‍കുഴി, സന്തോഷ് ആന്റണി, മാത്യു തെക്കനാട്ട് എന്നിവര്‍ പ്രസംഗിച്ചു.