ഇലക്കറികളെ അടുത്തറിയാൻ സെമിനാർ
1578299
Wednesday, July 23, 2025 11:20 PM IST
കുറവിലങ്ങാട്: നാട്ടറിവുകളെയും ഭക്ഷണക്രമങ്ങളെയും ചേർത്തൊരുക്കി സെമിനാർ. ഔഷധസസ്യങ്ങളെ അടുത്തറിഞ്ഞ് രോഗങ്ങളിൽനിന്ന് മോചനം നേടാനുള്ള വഴികളൊരുക്കുന്നത് ഗാന്ധിജി വിചാരവേദിയാണ്. ഇന്ന് 9.30 മുതൽ മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന ഇടവകയുടെ മാർത്തോമ്മാ നസ്രാണി ഭവനിലാണ് സെമിനാർ.
ഔഷധഗുണമുള്ള ഇലകളെ വൈദ്യരത്നം ഡോ. തോട്ടം ശിവകരൻ നമ്പൂതിരി പരിചയപ്പെടുത്തും. ഇലകൾ ഭക്ഷണത്തിലും രോഗപ്രതിരോധത്തിനും എന്ന വിഷയത്തിൽ നട്ടാശേരി ഗാന്ധിസേവാകേന്ദ്രം പ്രസിഡന്റ് എം. കുര്യൻ ക്ലാസ് നയിക്കും. നാട്ടുഭക്ഷണത്തെക്കുറിച്ച് ജോബി കെ. മാത്യുവും ബദൽജീവിതത്തെകുറിച്ച് ഡോ. ജോസ് മാത്യുവും ക്ലാസ് നയിക്കും.
സെമിനാർ ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി ഉദ്ഘാടനം ചെയ്യും. ഗാന്ധിജി വിചാരവേദി പ്രസിഡന്റ് ഡോ. ജോസ് മാത്യു അധ്യക്ഷത വഹിക്കും. മോൻസ് ജോസഫ് എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, ജൈവ കർഷകസമിതി സംസ്ഥാന കമ്മിറ്റിയംഗം എൻ.കെ. രാജു, ഗാന്ധിജി വിചാരവേദി സെക്രട്ടറി ഡോ. എ.ആർ. അശോക്, സ്വരുമ പാലിയേറ്റീവ് കെയർ കോ-ഓർഡിനേറ്റർ ബെന്നി കോച്ചേരി, ഗാന്ധിജി വിചാരവേദി ട്രഷറർ ജോസ് മാത്യു കുന്നേൽ എന്നിവർ പ്രസംഗിക്കും.