സിഡിഎസ് വാർഷികം നടത്തി
1578279
Wednesday, July 23, 2025 7:23 AM IST
വൈക്കം: ടിവിപുരം പഞ്ചായത്ത് സിഡിഎസിന്റെ 26-ാം വാര്‍ഷികാഘോഷം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ശ്രീജി ഷാജിയുടെ അധ്യക്ഷതയില്‍ നടന്ന വാര്‍ഷികാഘോഷം സി.കെ. ആശ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി കെ.ജെ. മാത്യു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുന്‍ സിഡിഎസ് അംഗങ്ങളെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. ശ്രീകുമാര്‍ ആദരിച്ചു.
ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ അഭിലാഷ് കെ. ദിവാകര്‍ കുടുംബശ്രീ പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് മെംബര്‍ എം.കെ. റാണിമോള്, പഞ്ചായത്ത് അംഗങ്ങളായ സെബാസ്റ്റ്യന്‍ ആന്റണി, കവിതാ റെജി, എ.കെ. അഖില്‍, ടി.എ. തങ്കച്ചന്, ലേവിച്ചന് കാട്ടേത്ത്, സിനിഷാജി, സിഡിഎസ് ചെയര്‍പേഴ്സണ്‍ ആശ അഭിഷേക് തുടങ്ങിയവര്‍ പ്രസംഗിച്ചു.