കമ്യൂണിക്കേഷന്‍ സ്കില്‍ ഡെവലപ്മെന്റ് പ്രോഗ്രാം
1578054
Wednesday, July 23, 2025 12:05 AM IST
പാലാ: സെന്റ് തോമസ് ഓട്ടോണമസ് കോളജില്‍ നാഷണല്‍ സര്‍വീസ് സ്കീമിന്റെ ആഭിമുഖ്യത്തില്‍ നേതൃത്വ പരിശീലനം, ആശയവിനിമയശേഷി പരിശീലനം, സംഘബോധം വളര്‍ത്തല്‍ എന്നിവയില്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്കി.
ജെസിഐ മുന്‍ നാഷണല്‍ വൈസ് പ്രസിഡന്റും ട്രെയിനറും എഴുത്തുകാരനും അധ്യാപകനും പ്രഭാഷകനുമായ ഡോ. നിജോയ് പി. ജോസ് വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്കി. മത്സരങ്ങളിലൂടെയും ഒന്നിച്ചും ഒറ്റയ്ക്കുമുള്ള വ്യത്യസ്ത പ്രോഗ്രാമുകളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും മുന്നേറിയ പരിശീലന പരിപാടി വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകത്തിനപ്പുറമുള്ള അറിവുകളും അനുഭവങ്ങളും അവസരങ്ങളും സമ്മാനിച്ചു.
നാഷണല്‍ സര്‍വീസ് സ്കീമിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട പരിശീലന പരിപാടിക്ക് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. പ്രിന്‍സി ഫിലിപ്പ്, ഡോ. ആന്റോ മാത്യു എന്നിവര്‍ നേതൃത്വം നല്കി.