കാർഷിക സെമിനാർ നടത്തി
1578070
Wednesday, July 23, 2025 12:05 AM IST
കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് കത്തീഡ്രലിന്റെ ദ്വിശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി കാർഷിക സെമിനാർ നടത്തി. ഇൻഫാം ദേശീയ ചെയർമാൻ ഫാ. തോമസ് മറ്റമുണ്ടയിൽ സെമിനാർ ഉദ്ഘാടനം ചെയ്തു. കത്തീഡ്രൽ വികാരിയും ആർച്ച്പ്രീസ്റ്റുമായ റവ.ഡോ. കുര്യൻ താമരശേരി അധ്യക്ഷത വഹിച്ചു. ഇൻഫാം കത്തീഡ്രൽ യൂണിറ്റിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചു.
കാർഷിക അടിസ്ഥാന വികസന ഫണ്ടുകളെക്കുറിച്ച് ഫെഡറൽ ബാങ്ക് അസിസ്റ്റന്റ് മാനേജർ കെ.ജെ. തോമസ് ക്ലാസ് നയിച്ചു. കത്തീഡ്രൽ അസിസ്റ്റന്റ് വികാരിമാരായ ഫാ. തോമസുകുട്ടി ആലപ്പാട്ടുകുന്നേൽ, ഫാ. ടോണി മുളങ്ങാശേരിൽ, റെജി കൈപ്പൻപ്ലാക്കൽ, സെബാസ്റ്റ്യൻ കുരിശുകുന്നേൽ, ജയിംസുകുട്ടി ആശാരിപറമ്പിൽ, മാത്തച്ചൻ മാളിയേക്കൽ, സുനു മുത്തിയപാറയിൽ, ജോസഫ് പണ്ടാരക്കളം, പയസ് കിഴക്കേനെടുങ്കാട്ടിൽ, ജിജി പുതിയിടം, ബോബി കറുകപ്പള്ളിൽ, ഫിലിപ്പ് പള്ളിവാതുക്കൽ എന്നിവർ നേതൃത്വം നൽകി.