അല്‍ഫോന്‍സാമ്മ പ്രത്യാശയുടെ പ്രവാചക: മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍
1578066
Wednesday, July 23, 2025 12:05 AM IST
ഭരണങ്ങാനം: പ്രത്യാശയില്ലാത്ത ഒരു സമൂഹത്തില്‍ പ്രത്യാശയുടെ പ്രവാചകയാണ് അല്ഫോന്സാമ്മയെന്ന് താമരശേരി രൂപത ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന്റെ നാലാം ദിനമായ ഇന്നലെ തീര്‍ഥാടന ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു ബിഷപ്.
ഇന്നത്തെ തിരുക്കർമങ്ങൾ
രാവിലെ 5.30, 6.45, 8.30, 10.00, ഉച്ചകഴിഞ്ഞ് 2.30, 3.30, 5.00, രാത്രി 7.00 - വിശുദ്ധ കുര്‍ബാന. രാവിലെ 11.30ന് ഷംഷാബാദ് രൂപത സഹായ മെ ത്രാന്‍ മാര്‍ ജോസഫ് കൊല്ലംപറമ്പില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. വൈകുന്നേരം 4.30ന് റംശാ. 6.15ന് ജപമാല പ്രദക്ഷിണം.