മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ സെമിനാറും
1578056
Wednesday, July 23, 2025 12:05 AM IST
പാലാ: ഇലവനാല്‍ ഹെല്‍ത്ത് സെന്ററിന്റെയും പാലാ റോട്ടറി ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ മെഡിക്കല്‍ സ്പെഷാലിറ്റി ക്യാമ്പും ബോധവത്കരണ സെമിനാറും ആഹാര ക്രമീകരണങ്ങളുടെ പ്രദര്‍ശനവും പ്രമേഹം, ചര്‍മം, അസ്ഥിരോഗം, ഇഎന്‍ടി വിഭാഗം ഡോക്ടര്‍മാരുടെ പ്രത്യേക പരിശോധനയും ഇലവനാല്‍ ഹെല്‍ത്ത് സെന്ററില്‍ നടത്തി. പാലാ മുനിസിപ്പല്‍ ചെയര്മാന് തോമസ് പീറ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
പാലാ റോട്ടറി ക്ലബ് പ്രസിഡന്റ് ജോഷി വെട്ടുകാട്ടില്‍ അധ്യക്ഷത വഹിച്ചു. ഡോ. ജോര്‍ജ് ആന്റണി, സെക്രട്ടറി അമല്‍ വര്‍ഗീസ്, മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സൺ ബിജി ജോജോ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് സാവിയോ കാവുകാട്ട് എന്നിവര്‍ പ്രസംഗിച്ചു. ഡോ. ജി. ഹരീഷ്കുമാറിന്റെ നേതൃത്വത്തില്‍ പ്രമേഹ പരിശോധനയും ബോധവത്കരണ സെമിനാറും നടത്തി.
ഡോ. ജയിംസ് കാരാപ്പള്ളി, ഡോ. സാം സ്കറിയ, ഡോ. ദീപക് മോഹന്‍, ഡോ. വി.എന്‍. സുകുമാരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. രോഗികള്‍ക്കു സൗജന്യമായി മരുന്നുകള്‍ നല്കി. ഡയറ്റീഷന്‍ സോണിയ ജോസ് ആഹാര ക്രമീകരണങ്ങുളടെ പ്രദര്‍ശനവും കൗണ്‍സലിംഗും നടത്തി.