മെഡി. കോളജ് ആശുപത്രിയിൽ ഇസിജി മുറിയുടെ വാർക്കപ്പാളി അടർന്നുവീണു
1578266
Wednesday, July 23, 2025 7:17 AM IST
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രി രണ്ടാം വാർഡിന് സമീപത്തെ ഇസിജി മുറിയിലെ വാർക്കപ്പാളി അടർന്നുവീണു. ഇന്നലെ ഉച്ചയ്ക്ക് മുമ്പാണ് സംഭവം.
രണ്ടു ജീവനക്കാരാണ് ഇവിടെയുള്ളത്. ഇവർ വാർഡിൽ രോഗികളുടെ ഇസിജിയെടുക്കാൻ പോയതിനാൽ അപകടമുണ്ടാകാതെ രക്ഷപ്പെട്ടു. വാർക്കപ്പാളി അടർന്നുവീണ ഭാഗത്തെ കമ്പിയെല്ലാം തുരുമ്പിച്ച നിലയിലാണ്.
സംഭവത്തെത്തുടർന്ന് ഇസിജി മുറി പുതിയ സർജിക്കൽ ബ്ലോക്കിലേക്ക് മാറ്റി. ഉച്ചകഴിഞ്ഞ് ഇവിടെയുള്ള ചികിത്സാ ഉപകരണങ്ങളെല്ലാം സർജിക്കൽ ബ്ലോക്കിലെ പുതിയ മുറിയിലേക്ക് കൊണ്ടുപോയി.