ഉമ്മൻ ചാണ്ടി ജനഹൃദയങ്ങൾ കീഴടക്കിയ ജനകീയ മുഖ്യമന്ത്രി: തിരുവഞ്ചൂർ
1578268
Wednesday, July 23, 2025 7:17 AM IST
ഏറ്റുമാനൂർ: വികസനത്തോടൊപ്പം കരുതലുമായി ജനഹൃദയങ്ങൾ കീഴടക്കിയ ജനകീയ മുഖ്യമന്ത്രിയായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ.
കോൺഗ്രസ് ഏറ്റുമാനൂർ മണ്ഡലം കമ്മിറ്റി നടത്തിയ ഉമ്മൻ ചാണ്ടി അനുസ്മരണവും ചികിത്സാ ധനസഹായ വിതരണവും കുടുംബസഹായ ഫണ്ടും വിദ്യാഭ്യാസ അവാർഡ് വിതരണ ചടങ്ങും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് പി.വി. ജോയി പൂവംനിൽക്കുന്നതിൽ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് മുഖ്യപ്രഭാഷണം നടത്തി.
ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. ജി. ഗോപകുമാർ, ഡിസിസി എക്സിക്യൂട്ടീവ് കമ്മിറ്റി മെംബർ കെ.ജി. ഹരിദാസ്, ജയിംസ് തോമസ് പ്ലാക്കിത്തൊട്ടിയിൽ, ലൗലി ജോർജ്, ബിജു കൂമ്പിക്കൻ, വിഷ്ണു ചെമ്മുണ്ടവള്ളി, പ്രിയ സജീവ് എന്നിവർ പ്രസംഗിച്ചു.