ബലിതർപ്പണത്തിന് ക്ഷേത്രങ്ങൾ ഒരുങ്ങി
1578069
Wednesday, July 23, 2025 12:05 AM IST
എരുമേലി: കർക്കടകവാവ് ബലിതർപ്പണത്തിന് ക്ഷേത്രങ്ങൾ ഒരുങ്ങി. എരുമേലി ശ്രീ ധർമശാസ്താ ക്ഷേത്രം, കൊരട്ടി ശ്രീ മഹാദേവ ക്ഷേത്രം, മുക്കൂട്ടുതറ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ഇടകടത്തി ശ്രീ ധർമശാസ്താ ക്ഷേത്രം, കാളകെട്ടി അഴുതക്കടവ് ശ്രീ ശങ്കരനാരായണ ക്ഷേത്രം, മൂക്കൻപെട്ടി ശ്രീനാരായണ ഗുരുദേവ ക്ഷേത്രം എന്നിവിടങ്ങളിൽ ബലിതർപ്പണ ചടങ്ങുകൾ രാവിലെ ആരംഭിക്കും.
പിതൃ നമസ്കാരം, കൂട്ട നമസ്കാരം എന്നീ വിശേഷാൽ വഴിപാടുകൾ നടത്തുന്നതിന് ക്ഷേത്രങ്ങളിൽ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഒറ്റനമസ്കാരം, തിലഹവനം എന്നീ വിശേഷാൽ വഴിപാടുകൾ നടത്തുന്നതിനും വിവിധ ക്ഷേത്രങ്ങളിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.
ചിറക്കടവ്: മണ്ണംപ്ലാവ് അരുവിക്കല്‍ ശ്രീ ധര്‍മശാസ്താ ക്ഷേത്രത്തില്‍ കര്‍ക്കടകവാവുബലി തര്‍പ്പണം അരുവിക്കല്‍ തീർഥക്കടവില്‍ നാളെ രാവിലെ 5.30 മുതല്‍ ആരംഭിക്കും. തിലഹവനം, നമസ്കാര പൂജ, എന്നിവയ്ക്കുള്ള സൗകര്യമുണ്ടായിരിക്കും.
ചിറക്കടവ്: മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കടകവാവിന് രാവിലെ ഏഴിന് ഭാഗവതപാരായണം, പിതൃനമസ്കാരം, തിലഹവനം, 10.30ന് ഭജൻ, സത്സംഗം എന്നിവ നടത്തും. മേൽശാന്തി ബദിരമന എച്ച്.ബി. ഈശ്വരൻ നമ്പൂതിരി, ചെന്തിട്ട ഇല്ലം സി.കെ. നാരായണൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിക്കും.
ആനിക്കാട്: ശങ്കരനാരായണമൂർത്തി ക്ഷേത്രക്കടവിൽ നാളെ രാവിലെ 4.30 മുതൽ കർക്കടക വാവുബലി നടത്തും. ക്ഷേത്രത്തിൽ രാവിലെ അഞ്ചുമുതൽ തിലഹവനം ഉണ്ടായിരിക്കും.
ചിറക്കടവ്: മണക്കാട്ട് ഭദ്രാക്ഷേത്രത്തിൽ നാളെ രാവിലെ അഞ്ചുമുതൽ കർക്കടക വാവുബലി നടത്തും. മേൽശാന്തി കെ.എസ്. രഞ്ജിത്ത് നമ്പൂതിരി കാർമികത്വം വഹിക്കും.
ചിറക്കടവ്: പുന്നശേരി ഇല്ലത്ത് നാളെ രാവിലെ അഞ്ചുമുതൽ കർക്കടക വാവുബലി നടത്തും. പുന്നശേരി ഗോപാലകൃഷ്ണൻ നമ്പൂതിരി കാർമികത്വം വഹിക്കും.
കാഞ്ഞിരപ്പള്ളി: ശ്രീ ഗണപതിയാർ കോവിൽ നാളെ രാവിലെ അഞ്ചുമുതൽ ബ്രഹ്മശ്രീ ദിലീപ് വാസവന്റെ കാർമികത്വത്തിൽ ശ്രാദ്ധബലിതർപ്പണം നടക്കും.
കണമല: എസ്എൻഡിപി യോഗം 1743-ാം നമ്പർ മൂക്കൻപെട്ടി ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ കർക്കടക വാവുബലിതർപ്പണം നാളെ രാവിലെ 5.30 മുതൽ ക്ഷേത്ര മേൽശാന്തി രാഹുൽ ശാന്തിയുടെ മുഖ്യകാർമികത്വത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വിശേഷാൽ പിതൃ നമസ്കാരം, കൂട്ടു നമസ്കാരം എന്നിവ നടത്തുന്നതിന് സൗകര്യമുണ്ട്.