എംഎഎച്ച്ആര്‍എം പരീക്ഷാഫലം: മാര്‍ ആഗസ്തീനോസ് കോളജിന് ഒന്നും രണ്ടും റാങ്കുകള്‍
1578073
Wednesday, July 23, 2025 12:05 AM IST
രാമപുരം: എംജി സര്‍വകലാശാലയുടെ എംഎഎച്ച്ആര്‍എം പരീക്ഷാഫലത്തില്‍ രാമപുരം മാര്‍ ആഗസ്തീനോസ് കോളജിന് അഭിമാന നേട്ടം. കോളജിലെ അനുഷ്ക ഷൈന്‍ ഒന്നാം റാങ്കും അഞ്ജലി എസ്. മോഹന്‍ രണ്ടാം റാങ്കും നേടി.
പൊന്‍കുന്നം ചെറുവള്ളി അക്ഷയയില്‍ വി. ഷൈന്റെയും സന്ധ്യയുടെയും മകളായ അനുഷ്ക പാലാരിവട്ടം മണ്‍സൂണ്‍ എംപ്രസില്‍ എച്ച്ആര്‍ ട്രെയിനിയായി ജോലി ചെയ്യുന്നു. വലവൂര്‍ വളവില്വീട്ടില് ഇ.പി. മോഹനന്റെയും ശോഭനകുമാരിയുടെയും മകളായ അഞ്ജലി എച്ച്ആര്‍ എക്സിക്യൂട്ടീവായി ജോലി ചെയ്യുന്നു.
നാക് അക്രഡിറ്റേഷനില്‍ ആദ്യ സൈക്കിളില്‍ത്തന്നെ എ ഗ്രേഡ് കരസ്ഥമാക്കുക എന്ന അപൂര്‍വ നേട്ടം കരസ്ഥമാക്കിയ മാര്‍ ആഗസ്തീനോസ് കോളജ് ഇതിനോടകം എംജി സര്‍വകലാശാലയില്‍ 110ലേറെ റാങ്കുകള്‍ കരസ്ഥമാക്കിക്കഴിഞ്ഞു. റാങ്ക് ജേതാക്കളെ കോളജ് മാനേജര്‍ ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം, പ്രിന്‍സിപ്പൽ ഡോ. റെജി വര്‍ഗീസ് മേക്കാടന്‍, അധ്യാപകര്‍, അനധ്യാപകര്‍, പിടിഎ പ്രതിനിധികള്‍ തുടങ്ങിയവര്‍ അനുമോദിച്ചു.