ഈരാറ്റുപേട്ട ബ്ലോക്ക്തല കർഷകസഭ
1578057
Wednesday, July 23, 2025 12:05 AM IST
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ബ്ലോക്ക്തല കർഷകസഭ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് അധ്യക്ഷത വഹിച്ചു. പച്ചക്കറി വികസന പദ്ധതികളുടെ ഉദ്ഘാടനം മാണി സി. കാപ്പൻ എംഎൽഎ നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റുമാരായ ജോസുകുട്ടി ജോസഫ്, സ്കറിയാച്ചൻ പൊട്ടനാനി, ഗീതാ നോബിൾ, ബ്ലോക്ക് മെംബർമാരായ അജിത് കുമാർ, ജെറ്റോ ജോസ്, മിനി സാവിയോ, ആർ. ശ്രീകല, ബിഡിഒ എം. സാജൻ, ആത്മ പ്രോജക്ട് കോട്ടയം ഡയറക്ടർ മിനി ജോർജ്, ഈരാറ്റുപേട്ട കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഷിജി മാത്യു എന്നിവരും വിവിധ പഞ്ചായത്തുകളിൽനിന്നുള്ള കർഷകരും പങ്കെടുത്തു.