കേരള കോണ്‍ഗ്രസ് കുടുംബ സംഗമം
1578272
Wednesday, July 23, 2025 7:17 AM IST
ചങ്ങനാശേരി: ജനവിരുദ്ധ നയങ്ങള്‍ മാത്രം തുടരുന്ന പിണറായി സര്‍ക്കാര്‍ അധികാരത്തില്‍നിന്നും പുറത്തുപോയി യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയംഗം വി.ജെ. ലാലി. കേരള കോണ്‍ഗ്രസ് ചീരഞ്ചിറ മേഖല കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യൂത്ത് ഫ്രണ്ട് ജില്ലാ സെക്രട്ടറി അഭിലാഷ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു. കുവൈറ്റ് ഇന്ത്യന്‍ സ്റ്റാര്‍ വോയിസ് ഗ്രാന്‍ഡ് ഫിനാലേയില്‍ ജേതാവായ ഹെലന് സൂസന് ജോസിന് പഞ്ചായത്ത് പ്രസിഡന്റ് മിനി വിജയകുമാര്‍ മെമന്റോ സമ്മാനിച്ചു.
പുതിയ അംഗങ്ങള്‍ക്കു മെംബര്‍ഷിപ്പ് മണ്ഡലം പ്രസിഡന്റ് വിനു മൂലയില്‍ വിതരണം ചെയ്തു. ജസ്റ്റിന് പാലത്തിങ്കല്‍, ലിസി പവ്വക്കര, വിനോദ് കറുകംപള്ളി, ജിത്തു പി. രാജ്, ടോണി സിജോ, ഷീജ കെ. കുരുവിള, ജിജി ജിതിന്, മാത്യു പ്രിന്‍സ് എന്നിവര്‍ പ്രസംഗിച്ചു.