അഖില കേരള കവിതാരചനാ മത്സരം നടത്തി
1578280
Wednesday, July 23, 2025 7:23 AM IST
കോതനല്ലൂര്‍: ഇമ്മാനുവല്‍സ് എച്ച്എസ്എസില്‍ മഹാകവി കോതനല്ലൂര്‍ ജോസഫിന്റെ സ്മരണാര്‍ഥം അഖില കേരള കവിതാരചനാ മത്സരം നടത്തി. സ്കൂള്‍ മാനേജര്‍ ഫാ. സെബാസ്റ്റ്യന്‍ പടിക്കക്കുഴിപ്പിലിന്റെ അധ്യക്ഷതയില്‍ നടന്ന യോഗം റിട്ട. എച്ച്ഒഡി വി.എം. മാത്യു ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര് പി.എം. വര്‍ഗീസ്, പ്രോഗ്രാം കണ്‍വീനര്‍ ജിനു ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
വിവിധ ജില്ലകളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്ത കവിതാരചനാ മത്സരത്തിന്റെ ജൂറി അംഗങ്ങളായത് വി.എം. മാത്യു, റോസമ്മ സെബാസ്റ്റ്യന്‍ (റിട്ട. പ്രിന്‍സിപ്പല്‍, മലയാള അധ്യാപിക) എന്നിവരാണ്. ജേതാക്കള്‍ക്കുള്ള സമ്മാനവിതരണം 26ന് കന്തീശങ്ങളുടെ ഓഡിറ്റോറിയത്തില്‍ നടക്കുന്ന മഹാകവി കോതനല്ലൂര്‍ ജോസഫ് സ്മൃതിദിനത്തില്‍ നടക്കും.