ദൈവംപടി-പാലമറ്റം റോഡ് ഇനി ഹൈടെക്ക്; ₹ 33.09 ലക്ഷം മുടക്കി നിര്‍മാണം പൂര്‍ത്തിയാക്കി
1578269
Wednesday, July 23, 2025 7:17 AM IST
മാടപ്പള്ളി: മാടപ്പള്ളി പഞ്ചായത്തില്‍ വാര്‍ഡ് നാലിൽപ്പെട്ട ദൈവംപടി-പാലമറ്റം റോഡ് മികച്ച രീതിയില്‍ നവീകരിച്ചതിന്റെ ഉദ്ഘാടനം അഡ്വ. ജോബ് മൈക്കിള്‍ എംഎല്‍എ നിര്‍വഹിച്ചു.
ദീര്‍ഘനാളുകളായി സഞ്ചാരയോഗ്യമല്ലാതെ തകര്‍ന്നുകിടന്നിരുന്ന റോഡ് എംഎല്‍എയുടെ ശ്രദ്ധയില്‍പ്പെടുത്തിയ ഉടന്‍ നവീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കുകയായിരുന്നു. ജില്ലാ പഞ്ചായത്തിന്റെ ആസ്തിയിലുള്ള റോഡ് നവീകരിക്കാതെ കിടന്നതിനാല്‍ കാല്‍നടയാത്ര പോലും കഴിയാത്ത സാഹചര്യമായിരുന്നു. തുടർന്ന് എംഎല്‍എ ഫണ്ടനുവദിച്ചാണ് റോഡ് നിര്‍മാണം ടെന്‍ഡര്‍ ചെയ്ത് ആരംഭഘട്ടത്തിലേക്ക് എത്തിയത്.
മാടപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് മണിയമ്മ രാജപ്പന് അധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ അലക്സാണ്ടര്‍ പ്രാക്കുഴി, വാര്‍ഡ് മെംബര്‍ കെ.കെ. മോഹനന്, ഷിനു വി., ഷാജി ടി. ജോര്‍ജ്, അനു ഐസക്, ലീലാമ്മ, മല്ലിക തുടങ്ങിയവര്‍ പ്രസംഗിച്ചു.