വിദ്യാർഥി പനി ബാധിച്ചു മരിച്ചു
1578060
Wednesday, July 23, 2025 12:05 AM IST
കോട്ടയം: പനിബാധിച്ചു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സ്കൂള്‍ വിദ്യാര്‍ഥി മരിച്ചു. എംഡി സെമിനാരി സ്കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി ഒളശ അലക്കുകടവ് പീടികപറമ്പില്‍ പി.കെ. മജീഷിന്റെ മകന് ആദിദേവ് (13) ആണു മരിച്ചത്.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. കഴിഞ്ഞയാഴ്ചയാണ് ആദ്യദേവിന് പനിയെ തുടര്‍ന്നു ചികിത്സ തേടിയത്. രോഗബാധ കുറയാത്തതിനെ തുടര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ തലച്ചോറിലേക്ക് അണുബാധയുള്ളതായി തിരിച്ചറിഞ്ഞ് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു.
സംസ്കാരം നടത്തി. അമ്മ: ശ്രീനിമോള്‍ (മണിയാപറമ്പില്‍). സഹോദരന്: വാസുദേവ്. (എംഡി സ്കൂള്‍ വിദ്യാര്‍ഥി).