റോഡുകളുടെ നിര്‍മാണത്തിനു തുടക്കം
1578270
Wednesday, July 23, 2025 7:17 AM IST
കൊല്ലാട്: പനച്ചിക്കാട് പഞ്ചായത്തിലെ വിവിധ റോഡുകളുടെ നിര്‍മാണത്തിനു തുടക്കംകുറിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയുടെ നിര്‍ദേശപ്രകാരമാണ് റോഡ് നിര്‍മാണത്തിന് സര്‍ക്കാര്‍ ഫണ്ടില്‍നിന്നും പണം അനുവദിച്ചത്.
ഒന്ന്, 23 വാര്‍ഡുകളെ ബന്ധിപ്പിക്കുന്ന ദിവാന്‍കവല-കാലായിക്കവല റോഡിന് 30 ലക്ഷം രൂപയും 23-ാം വാര്‍ഡിലെ മുണ്ടക്കല്‍ തോപ്പിക്കുളം -കാലായിക്കവല-ദിവാന്‍പുരം റോഡിന് 40 ലക്ഷം രൂപയും 20-ാം വാര്‍ഡിലെ പൂവന്തുരുത്ത് ഗവണ്മെന്റ് എല്‍പിഎസ് -ലക്ഷംവീട്-കടുവാക്കുളം റോഡിന് 20 ലക്ഷം രൂപയും നാലാം വാര്‍ഡിലെ കല്ലുങ്കല്‍ കടവ്-പുവന്തുരുത്ത് കാട്ടാംപാക്ക് റോഡിന് 30 ലക്ഷം രൂപയും അനുവദിച്ചു.
റോഡുകളുടെ നിര്‍മാണോദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സിബി ജോണ്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മന്‍,
ജില്ലാ പഞ്ചായത്തംഗം പി.കെ. വൈശാഖ്, പഞ്ചായത്ത് അംഗം മിനി ഇട്ടിക്കുഞ്ഞ്, പി.ജി. അനില്‍കുമാര്‍, ജയന്തി ബിജു, മഞ്ജു രാജേഷ്, ഉദയകുമാര്‍, വത്സല അപ്പുക്കുട്ടന്, അജിത മനോജ്, ജയന് ബി. മഠം, കുര്യന് വര്‍ക്കി, ടി.ടി. ബിജു എന്നിവര്‍ പ്രസംഗിച്ചു.