എസ്എംവൈഎം നേതൃ പരിശീലന ക്യാമ്പ്
1578055
Wednesday, July 23, 2025 12:05 AM IST
പാലാ: പാലാ രൂപത എസ്എംവൈഎം നേതൃ പരിശീലന ക്യാമ്പ് കൂടല്ലൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കൂടല്ലൂര്‍ സെന്റ് ജോസഫ് പള്ളിയില്‍ നടന്നു.
യൂണിറ്റ് ഡയറക്ടര്‍ ഫാ. തോമസ് കിഴക്കേക്കര ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കുടുംബം എന്ന വിഷയത്തെ ആസ്പദമാക്കി ചേര്‍പ്പുങ്കല്‍ ബിവിഎം കോളജ് അധ്യാപകന് ബ്രിസ്റ്റോ ക്ലാസ് നയിച്ചു.
രൂപത പ്രസിഡന്റ് അന്വിന് സോണി ഓടച്ചുവട്ടില്‍, സിസ്റ്റര്‍ ആല്‍ഫി, സെക്രട്ടറി ബെനിസണ്‍, ബിയോ ബെന്നി, സെബിന് സിജു, നേഹ മരിയ സണ്ണി തുടങ്ങിയവര്‍ നേതൃത്വം നല്കി.